വടകര: ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികളുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ അനുശോചിച്ചു. ഓൺലൈൻ വഴി നടത്തിയ അനുശോചന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എം.എം. ദാമോദരൻ, വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ബാബു പൂതംപാറ, ബാബു. സി.എച്ച്, റഷീദ് കക്കട്ട്, ചന്ദ്രൻ ചാലിൽ, കൗൺസിലർമാരായ ജയേഷ് വടകര, വിനോദൻ മാസ്റ്റർ, അനിൽ വൃന്ദാവനം, രജീഷ് മുള്ളമ്പത്ത്, കൃഷ്ണൻ പൂളത്തറ, ചന്ദ്രൻ കല്ലാച്ചി തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ നേതൃത്വം നൽകി. ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികളുടെ നിര്യാണത്തിൽ ഗുരുധർമ്മ പ്രചാരണസഭ കോഴിക്കോട് ജില്ലാ കമ്മി​റ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് വി.ആർ.ഷൈൻ സെക്രട്ടറി അനൂപ് അർജുൻ, കേന്ദ്ര കമ്മ​റ്റി അംഗങ്ങളായ പി.പി രാമനാഥൻ, വി.പി നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.