മാനന്തവാടി: മാനന്തവാടി രൂപതാംഗമായ ഫാദർ തോമസ് പെരുമാട്ടിക്കുന്നേൽ (57) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുതിയിടംകുന്ന് ഇടവകയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. ഉദയഗിരിയിൽ ജനിച്ച അദ്ദേഹത്തിന് പതിനൊന്ന് സഹോദരങ്ങളുണ്ട്. 1997 ലാണ് വൈദികപ്പട്ടം സ്വീകരിച്ചത്.
മണിമൂളി ഇടവക, ജോർദ്ദാനിയ എസ്റ്റേറ്റ്, സീതാമൗണ്ട്, മരകാവ്, പട്ടാണിക്കൂപ്പ്, കോട്ടത്തറ, വാളവയൽ, റീജ്യണൽ പാസ്റ്ററൽ സെന്റർ മണിമൂളി, മരുത, പേര്യ, പുതിയിടംകുന്ന് എന്നീ ഇടവകകളിൽ പ്രവർത്തിച്ചു. സംസ്കാരം ഇന്ന് നടക്കും.
.