കുറ്റ്യാടി : പാചകവാതക വിലയിൽ പ്രതിഷേധിച്ച് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പുഴയിൽ ഗ്യാസ് സിലിണ്ടർ ഒഴുക്കി പ്രതിഷേധിച്ചു. ഡി.സി.സി അംഗം സി.സി സൂപ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി അബ്ദുൾ മജീദ്, പി.പി ആലിക്കുട്ടി, സി.കെ രാമചന്ദ്രൻ, എൻ.സി കുമാരൻ , മംഗലശ്ശേരി ബാലകൃഷ്ണൻ, കേളോത്ത് ഹമീദ്, ഇ.എം അസ്ഹർ, സിദ്ധാർത്ഥ് നരിക്കൂട്ടംചാൽ, എ.കെ വിജീഷ്, ഹാഷിം നമ്പാടൻ, പി.സുബൈർ, ചാരുമ്മൽ മുനീർ, ഒ.പി സുഹൈൽ എന്നിവർ പ്രസംഗിച്ചു.