വടകര: മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ സ്നേഹപാഠം -21ന്റെ ഭാഗമായി ആരംഭിച്ച പ്രാദേശിക പഠനകേന്ദ്രം കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കല്ലേരി ഓഡിറ്റോറിയത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ പ്രബിത അണിയോത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.കെ കൃഷ്ണദാസ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.രവീന്ദ്രൻ, ശ്രീലത എൻ .പി, തോടന്നൂർ എ.ഇ.ഒ ആനന്ദ് കുമാർ സി.കെ, രാജീവൻ വളപ്പിൽകുനി, പി.രാജൻ, പി.വത്സലൻ, പി.കെ ജിതേഷ്, എ.പി.രമേശൻ, കെ.ദിനേശൻ, ലതീഷ് കുനിയിൽ എന്നിവർ പ്രസംഗിച്ചു.