kunnamangalam-news
കെ.എസ്.ടി.എ. ആരംഭിച്ച വീട്ടിൽ ഒരു വിദ്യാലയം പദ്ധതിയുടെ കുന്ദമംഗലം ഉപജില്ലാതല ഉദ്ഘാടനം ചേനോത്ത് അംബേദ്കർ ഗ്രാമത്തിൽ അഡ്വ.പി.ടി.എ റഹീംഎംഎൽഎ നിർവ്വഹിക്കുന്നു.

കുന്ദമംഗലം: കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വീട്ടിലൊരു വിദ്യാലയം പദ്ധതിയുടെ കുന്ദമംഗലം ഉപജില്ലാ തല ഉദ്ഘാടനം ചേനോത്ത് അംബേദ്കർ ഗ്രാമത്തിൽ അഡ്വ.പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. പഠന കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ഗ്രാമപഞ്ചായത്ത് അംഗം സബിത സുരേഷ് വിതരണം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ പദ്ധതി വിശദീകരിച്ചു. കെ.എം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. മംഗളാഭായി, യുഗേഷ് ബാബു, കെ.വി. ജ്യോതിഷ്, ഇ പ്രമോദ് എന്നിവർ പ്രസംഗിച്ചു.