ഫറോക്ക്: ഫറോക്ക് ഗവ: ജി.ജി.വി.എച്ച് .എസ് സ്കൂളിലെ 9 -ാം ക്ലാസ് വിദ്യാർത്ഥിനി പ്രാർത്ഥനാ ഘോഷിനെ സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രവർത്തകർ അനുമോദിച്ചു. 'ഇതു തികച്ചും അസ്വാഭാവികമായ ഒരു മരണമാണ് ' ആദ്യ കൃതി. ഇത് ഏറെ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.എം.എ ബഷീർ അദ്ധ്യക്ഷനായി. എഴുത്തുകാരൻ ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഷറഫ് കുരുവട്ടൂർ ഉപഹാരം നൽകി. വിജയകുമാർ പൂതേരി, ഹണി ശങ്കർ, പി.കെ നന്ദൻ, പി.പി സജിത്ത്, കെ.രമേശ് ബാബു, ഡോ: വർഷ പൂതേരി, ടി.വി കൃഷ്ണൻ, ടി.വി ജയശങ്കർ, എന്നിവർ പ്രസംഗിച്ചു.അദ്ധ്യാപകരായ ടി.വി ഭാനുപ്രകാശിന്റെയും ഷിനി പ്രകാശിന്റെയും മകളാണ് പ്രാർത്ഥനാ ഘോഷ്.