img20210704
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ആവാസിന്റെ നേതൃത്വത്തിൽ ശുചീകരിക്കുന്നു

തിരുവമ്പാടി: സാംസ്കാരിക സംഘടനയായ ആവാസിന്റെ നേതൃത്വത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. പഞ്ചായത്തംഗം അപ്പു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. സതീഷ് കുമാർ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഡാനിഷ, ആവാസ് ഭാരവാഹികളായ എ.എൻ. ദേവദാസൻ, പി.ബി. ഷാഗിൻ, ഷാജി വാപ്പാട്ട്, ജോഷി തറോൽ, സുന്ദരൻ.എ. പ്രണവം, പി.വി.അർജുൻ, അരുൺ എസ് നമ്പൂതിരി, ആരോഗ്യ കേന്ദ്രം ഫാർമസിസ്റ്റ് നിയാസ്, സ്റ്റാഫ് നഴ്സ് വരദ, ആർ.ആർ.ടി. അംഗങ്ങളായ അഷറഫ് വാപ്പാട്ട്, ജനീഷ് ഇലഞ്ഞിക്കൽ, പി.എസ് സക്കീർ , സാവിത്രി, ശോഭന എന്നിവർ നേതൃത്വം നൽകി.