vidya
കാരശ്ശേരി മേഖല വനിതാ സഹകരണ സംഘത്തിന്റെ

കോഴിക്കോട്: കാരശ്ശേരി മേഖല വനിതാ സഹകരണ സംഘത്തിന്റെ "വിദ്യാതരംഗിണി" വായ്പാ പദ്ധതിയ്ക്ക് തുടക്കമായി. കാരശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി.സ്മിത ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ്‌ റീന പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ശാന്താദേവി മൂത്തേടത്ത്, കെ.ജി.സുപ്രിയ, റോസമ്മ കുറ്റ്യാങ്കൽ, ശകുന്തള കൃഷ്ണദാസൻ, എം.അജിത എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി ഷിനോദ് ഉദ്യാനം നന്ദി പറഞ്ഞു.