1
നരിക്കൂട്ടുംചാലിലെ വേദിക വായനശാല

കുറ്റ്യാടി: മഹാമാരി കാലത്തും വായനയുടെ വസന്തം വിരിയിക്കുകയാണ് കുറ്ര്യാടി നരിക്കൂട്ടുംചാലിലെ വേദിക വായനശാല. തകഴിയും മാർക്‌സും നെഹ്റുവും ഇവിടെയെന്നും വായനക്കാരുമായി 'കലഹം'കൂടുന്നു. കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ വളയാതെ വിളയാൻ കൊതിച്ച അക്ഷര പ്രേമികളാണ് വായനശാലയുടെ കരുത്ത്. സോഷ്യൽ മീഡിയകളുടെ തിരയേറ്റത്തിലും വേദികയിൽ വായനയ്ക്കായി ആളുകളെത്തുന്നു. കാൽ നൂറ്റാണ്ട് പിന്നിട്ട വായനശാലയിൽ ചിതറി കിടക്കുന്ന പത്രങ്ങളാണ് എന്നും കാണുക. കസേരകളിലിരുന്ന് അക്ഷരം തിരഞ്ഞുപിടിച്ചു വായിക്കുന്ന മനുഷ്യർ വായനശാലയിലെ നിത്യകാഴ്ചയാണ്. വായനയോടൊപ്പം രാഷ്ട്രീയ- സാംസ്‌കാരിക സംവാദങ്ങൾക്കും കൊവിഡിന്റെ കരുതൽ വിടാതെ വേദിക സാക്ഷിയാവുകയാണെന്ന് ഭാരവാഹികളായ ജെ.ഡി ബാബു, എസ്.ജെ സജീവ് കുമാർ, ടി സുരേഷ് ബാബു എന്നിവർ പറയുന്നു.