1
രാജീവ് ജി കൾച്ചറൽ സെന്റർ പെരുമണ്ണയിൽ നടത്തിയ പ്രതിഷേധം

പെരുമണ്ണ : രാജീവ് ജി കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ചു. പെരുമണ്ണ പെട്രോൾ പമ്പിനു മുമ്പിൽ നടത്തിയ പ്രതിഷേധം നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.ഡി.സി.സി. ജനറൽ സെക്രട്ടറി രാജീവ് ജി കൾച്ചറൽ സെന്റർ ചെയർമാൻ ഹരിദാസ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. പെരുമണ്ണ മണ്ഡലം പ്രസിഡന്റ് എം.എ. പ്രഭാകരൻ, പെരുവയൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഓച്ചേരി വിശ്വൻ, കെ.സി.രാജേഷ്, മുജീബ് പുനത്തിൽ, കെ.ടി.ഡി.എഫ്. നിയോജക മണ്ഡലം പ്രസിഡന്റ് ഗൗരീശങ്കർ , മുരളി ചെറുകയിൽ , എം.രാഘവൻ , ബാലൻ കിഴക്കേത്തൊടി , പുരുഷു മൂപ്പുകണ്ടം, ടി.പി. ഫൈസൽ, ചാലിൽ അശോകൻ ,കെ.ഇ. റിയാസ് എന്നിവർ പ്രസംഗിച്ചു. രാജീവ്ജീ കൾച്ചറൽ സെൻറർ ജനറൽ കൺവീനർ യു.ടി. ഫൈസൽ സ്വാഗതവും കൺവീനർ മമ്മദ് കോയ നന്ദിയും പറഞ്ഞു.