ചങ്ങരോത്ത് കർശനനിയന്ത്രണം
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ ടി.പി.ആർ 33 ആയതോടെ പഞ്ചായത്ത് പരിധിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി.നിലവിൽ 184 രോഗികളുണ്ട്.പഞ്ചായത്തിലെ പ്രധാന ടൗണുകളായ പന്തിരിക്കര, പലേരി, കടിയങ്ങാട് എന്നിവിടങ്ങളിലും നാട്ടിൻ പുറങ്ങളിലും കർശനനിയന്ത്രണം ഏർപ്പെടുത്തി .ഡി കാറ്റഗറിയിലുൾപെട്ട കൂത്താളിപഞ്ചായത്തിലും കർശന നിയന്ത്രണം തുടരുകയാണ് .ഇന്ന് 10ന് വിളയാട്ടുകണ്ടിമുക്ക് ഓഡിറ്റോറിയത്തിൽ പരിശോധനാ ക്യാമ്പ് നടക്കും .പേരാമ്പ്ര, നൊച്ചാട് പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ് .