inde

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ നിറുത്തിയിട്ട ബസിൽ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ പോയ പ്രതി പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ് കുമാറിനെ ( 38 ) കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പ്രതിയെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മെഡിക്കൽ കോളേജ് അസി. കമ്മിഷണറെ (ഫോൺ: 9497990115 ) അറിയിക്കണമെന്നാണ് അഭ്യർത്ഥന. കൊലക്കേസിൽ ഏഴു വർഷം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നു പ്രതി. യുവതിയെ കയറ്റിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്കൂട്ടറിൽ തന്നെ ഇയാൾ രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം.