കോഴിക്കോട് : ആയുർവേദത്തിന് ലോകോത്തര മഹിമ കൈവരാൻ കാരണമായ മഹത് വ്യക്തിത്വമാണ് ഡോ.പി.കെ വാര്യരെന്ന് എം.കെ രാഘവൻ എം.പി അനുസ്മരിച്ചു. ആയുർവേദമെന്നാൽ കേരളമെന്ന ഏക സങ്കൽപത്തിലേക്ക് ലോകത്തെ നയിച്ചതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. കുടുംബാംഗങ്ങളുടെയും ആര്യ വൈദ്യശാലയുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ എം.പി പറഞ്ഞു.