1
ആൾ കേരള പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിത പൊലീസ് സ്റ്റേഷനിലേക്ക് സാനിറ്റെസറും മാസ്കും കൈമാറുന്നു

കോഴിക്കോട്: ആൾ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് പന്നിയങ്കര, ചെമ്മങ്ങാട്, ടൗൺ, നടക്കാവ്, കസബ പൊലീസ് സ്റ്റേഷനുകളിലേക്കും വനിത സ്റ്റേഷനിലേക്കും 500 സർജിക്കൽ മാസ്കും അഞ്ച് ലിറ്റർ സാനിറ്റൈസറും നൽകി.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുദീപ് പിണ്ണാണത്ത്, ജില്ലാ പ്രസിഡന്റ് ആഷിക് ചേളന്നൂർ, ശരത്ത് കൊളത്തറ, നവീൻ പയമ്പ്ര, അനൂപ് മൂഴിക്കൽ എന്നിവർ നേതൃത്വം നൽകി.