ഒളവണ്ണ: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മത്സ്യക്കർഷക ദിനം ആചരിച്ചു. പ്രസിഡന്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. ഓൺലൈനിൽ നടന്ന പരിപാടിയിൽ
വികസന സമിതി അദ്ധ്യക്ഷ ടി.കെ. ശൈലജ അധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷൻ രവി പാറശ്ശേരി, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.റംല , എ.പി സെയ്താലി, മെമ്പർ ലുബൈന ബഷീർ, എ.രജീഷ്, കെ.അനശ്വര തുടങ്ങിയവർ പ്രസംഗിച്ചു.മത്സ്യക്കർഷകരായ പി.സാമിക്കുട്ടി, വി.ജയദേവൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
പി.നിഷാദ് സ്വാഗതവും കെ.എസ് സ്മിത നന്ദിയും പറഞ്ഞു.