thaj

കോഴിക്കോട് : പി.എം.താജ് അനുസ്മരണത്തിന്റെ ഭാഗമായി അന്തർദേശീയ അവതരണ ശിൽപശാലയും രംഗാവതരണ പ്രഭാഷണ പരമ്പരയും സംഘടിപ്പിക്കുന്നു. ഈ മാസം 23 മുതൽ 29 വരെയാണ് പി.എം. താജ് അനുസ്മരണ സമിതി ഓൺലൈനായി പരിപാടികൾ സംഘടിപ്പിക്കുന്നത്.
രംഗാവതരണ ശിൽപശാല ശങ്കർ വെങ്കിടേശ്വരൻ, ഡോ. അമീത് പരമേശ്വരൻ , ഡോ. ലക്ക്‌സനായി സോങ്‌ചെങ്‌ച്ചയ്, ജിജോ കെ മാത്യു, അലിയാർ അലി, അതുൽ വിജയകുമാർ, മനീഷ് പച്ചിയാരു എന്നിവർ നയിക്കും. പ്രഭാഷണ പരമ്പരയിൽ പ്രളയൻ, വിഷ്ണുപദ് ബർവെ, ജോൺ ബഷീർ, പ്രൊഫ. അൻഷുമാൻ ബൗമിക്ക്, അനുപം കൗശിക് ബോറ, ലാപ്തിയങ് സെയിം, ഓംചേരി എൻ എൻ പിള്ള എന്നിവർ സംസാരിക്കും. 29 ന് ഷിബു എസ് കൊട്ടാരം അനുസ്മരണ പ്രഭാഷണം നടത്തും. അഭീഷ് ശശിധരനാണ് ഡയറക്ടർ. ഫോൺ 9676145161.