കോഴിക്കോട് : എല്ലാ ദിവസവും കടകൾ തുറന്ന് പ്രവർത്തിക്കാൻ അധികാരികൾ അനുവദിക്കണമെന്ന് ചെറുകിട കെട്ടിട ഉടമകളുടെയും, സ്ഥാപനം നടത്തുന്നവരുടെയും സംയുക്ത ഓൺലൈൻ യോഗം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. അസോസിയേഷൻ പ്രസിഡന്റ് പി. ഹാഷിം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷെവലിയർ. സി.ഇ. ചാക്കുണ്ണി ആമുഖ പ്രഭാഷണം നടത്തി. എം.എ. ജോളി, കെ. സലീം, കെ. ഹമീദ്, എം.വി. മാധവൻ, ടി.വി. അക്ബർ, അബ്ദുൽ റസാക്ക്, പി. ഹമീദ്, എം. ജുമൈദ, ടി.വി. നജ്മ എന്നിവർ പ്രസംഗിച്ചു.
സി. സി. മനോജ് സ്വാഗതവും, സി.വി. ജോസി നന്ദിയും രേഖപ്പെടുത്തി.