kunnamangalam-news
കർഷക ദ്രോഹ നയങ്ങൾക്കെതിരെ പെരുവയൽ മണ്ഡലം കർഷക കോൺഗ്രസ് കമ്മറ്റി പെരുവയൽ വില്ലേജ് ഓഫീസിന് മുമ്പിൽ നടത്തിയ സമര കിരണം ജില്ലാ പ്രസിഡണ്ട് മാജുസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കേന്ദ്ര-കേരള സർക്കാരുകളുടെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ പെരുവയൽ മണ്ഡലം കർഷക കോൺഗ്രസ് കമ്മറ്റി സമര കിരണം എന്ന പേരിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പെരുവയൽ വില്ലേജ് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാജുസ് മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സി.എം സദാശിവൻ, എൻ.അബൂബക്കർ , കെ.രാധാകൃഷ്ണൻ, രവികുമാർ പനോളി, സതീഷ് പെരിങ്ങളം, വിനോദ് കളത്തിങ്ങൽ, കെ.രാമചന്ദ്രൻ , നാസർഖാൻ എന്നിവർ പ്രസംഗിച്ചു.