ഫറോക്ക്:സി.പി.ഐ ഫറോക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.വി ശ്രീധരനെ അനുസ്മരിച്ചു.ഓൺലൈനിൽ നടന്ന പരിപാടി ജില്ലാ എക്സി. പി.എ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.എം.എ ബഷീർ അദ്ധ്യക്ഷത വഹിച്ചു.വിജയകുമാർ പൂതേരി, രാജൻ പട്ടാഞ്ചേരി, സരസു കൊടമന, കാട്ടീരി ബാബുരാജ്, ചന്ദ്രമതി തൈത്തോടൻ, ഒ ഭക്ത വത്സലൻ, സി.പി ശ്രീധരൻ, മോഹനൻ മേലായി, പി.മുരളീധരൻ, ജയശങ്കർ കിളിയൻ കണ്ടി എന്നിവർ പ്രസംഗിച്ചു.കോരുജി സ്മാരക പ്രഭാത് പുരസ്കാരം കൊളത്തറ ശിവദാസ് ഗ്രന്ഥശാലയ്ക്ക് നൽകാൻ തീരുമാനിച്ചു.കോരുജിയുടെ ചരമദിനമായ ജൂലൈ 13ന് പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ ടി വി ബാലൻ പുരസ്കാരം ശിവദാസ് ഗ്രന്ഥശാലയ്ക്കു നൽകും.