ചേളന്നൂർ: യുവകലാസാഹിതി ചേളന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ട് മാസങ്ങളിലായി നടന്നു വന്ന മഴവില്ല് ഓൺലൈൻ കലോത്സവം സമാപിച്ചു. എലത്തൂർ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നഴ്സറി, എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് വിവിധ കലാമത്സരങ്ങൾ സംഘടിപ്പിച്ചത്. വിജയികൾക്കുള്ള സമ്മാന വിതരണം യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി ടി.വി. ബാലൻ നിർവഹിച്ചു. ലെസ്ലി ഡി ഹാരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഷ്റഫ് കുരുവട്ടൂർ, പി.ഷൈജു എന്നിവർ ആശംസകളർപ്പിച്ചു.കോർഡിനേറ്റർ എ.കെ. സന്ദീപ് സ്വാഗതവും എ.ഷാജു നന്ദിയും പറഞ്ഞു.