mitayi

കോഴിക്കോട്: എല്ലാ ദിവസവും കടകൾ തുറക്കുന്നതിനുള്ള വിലക്ക് നീട്ടിക്കൊണ്ടുപോവുകയും പ്രവൃത്തിദിവസം ആഴ്ചയിൽ ഒന്നായി പരിമിതപ്പെടുത്തുകയും ചെയ്തതോടെ രോഷാകുലരായ വ്യാപാരികൾ സംഘടിച്ചെത്തി നടത്തിയ പ്രതിഷേധം മിഠായിത്തെരുവിൽ മണിക്കൂറുകൾ നീണ്ട സംഘർഷത്തിനിടയാക്കി. പൊലീസുമായി ഉന്തും തള്ളും വാക്കേറ്റവുമായി. അറസ്റ്റിനു ശ്രമിച്ചതോടെ ചെറു സംഘങ്ങളായി കൂടുതൽ വ്യാപാരികൾ എത്തി. ബലപ്രയോഗവും അറസ്റ്റും മണിക്കൂറുകൾ നീണ്ടു. വ്യാപാരികളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

കോർപ്പറേഷൻ മേഖല കൊവിഡ് സി കാറ്റഗറിയിലേക്ക് മാറിയ സാഹചര്യത്തിലാണ് പ്രവർത്തനം ഒരു ദിവസമായി ചുരുക്കിയത്.

'വ്യാപാരികൾക്കും ജീവിക്കണം' എന്ന മുദ്രാവാക്യമുയർത്തിയാണ് രാവിലെ 9 മണിയോടെ വ്യാപാരി വ്യവസായി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ മിഠായി തെരുവിലേക്ക് നീങ്ങിയത്. കടകൾ തുറക്കാൻ നീങ്ങിയ വ്യാപാരികളെ പൊലീസ് തടഞ്ഞു. അതോടെ വാക്കേറ്റമായി. കടകൾ തുറക്കാതെ രക്ഷയില്ല, ഇങ്ങനെ പോയാൽ ഞങ്ങൾക്ക് തൂങ്ങി മരിക്കേണ്ടി വരും...തുടങ്ങിയ പരിദേവനങ്ങളും ഉയർന്നുകേട്ടു.ഇരുപതോളം പേരെ ബലം പ്രയോഗിച്ച് നീക്കിയപ്പോഴേക്കും ചെറുഗ്രൂപ്പുകൾ വന്നുകൊണ്ടിരുന്നു. അവരെയും അറസ്റ്റ് ചെയ്തു മാറ്റി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസെടുത്ത ശേഷമാണ് വ്യാപാരികളെ ജാമ്യത്തിൽ വിട്ടത്. ഒരു കൂട്ടം വ്യാപാരികളുടെ നേതൃത്വത്തിൽ വഴിയോരത്ത് പ്രതീകാത്മക വില്പനയുമുണ്ടായിരുന്നു.

ദിവസവും തുറന്നാൽ

തിരക്ക് കുറയില്ലേ?

ദിവസവും നിശ്ചിതസമയത്തേക്ക് കടകൾ തുറന്നാൽ തിരക്ക് കുറയുമെന്നാണ് വ്യാപാരികളുടെ നിലപാട്. ബാറുകൾ ഉൾപ്പെടെ തുറക്കാമെങ്കിൽ കടകൾക്ക് എന്തിന് വിലക്കെന്നാണ് അവരുടെ ചോദ്യം.

വ്യാപാരികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഡി.ഡി.സി പ്രസിഡന്റ് യു.രാജീവൻ, ബി.ജെ.പി ജില്ലാ പ്രസി‌ഡന്റ് വി.കെ.സജീവൻ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയവർ എത്തിയിരുന്നു.

വ്യാ​പാ​രി​പ്ര​തി​ഷേ​ധം​ ​നേ​തൃ​ത്വം
അ​റി​യാ​തെ​:​ ​ടി.​ന​സ​റു​ദ്ദീൻ

കോ​ഴി​ക്കോ​ട്:​ ​ദി​വ​സ​വും​ ​ക​ട​ക​ൾ​ ​തു​റ​ക്കാ​ൻ​ ​അ​നു​മ​തി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​വ്യാ​പാ​രി​ക​ൾ​ ​മി​ഠാ​യി​ ​തെ​രു​വി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​തി​ഷേ​ധം​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​അ​റി​വോ​ടെ​യ​ല്ലെ​ന്ന് ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​സ​മി​തി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ടി.​ ​ന​സ​റു​ദ്ദീ​ൻ​ ​പ​റ​ഞ്ഞു.
മ​ന്ത്രി​ ​എം.​വി​ ​ഗോ​വി​ന്ദ​നു​മാ​യി​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​രു​ന്നു.​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​റ​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ര​ണ്ടു​ ​ദി​വ​സ​ത്തി​ന​കം​ ​തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞ​ത്.​ ​സ​ർ​ക്കാ​രി​ൽ​ ​വി​ശ്വാ​സ​മു​ണ്ട്.​ ​ഇ​നി​ ​അ​നു​കൂ​ല​ ​തീ​രു​മാ​നം​ ​ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ​ ​വ്യാ​ഴാ​ഴ്ച​ ​മു​ത​ൽ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും​ ​ന​സ​റു​ദ്ദീ​ൻ​ ​വ്യ​ക്ത​മാ​ക്കി.

വ്യാ​ഴാ​ഴ്ച​ ​മു​ത​ൽ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​റ​ക്കും​ :
വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി

തി​രു​വ​ന​ന്ത​പു​രം​:​ ​വ്യാ​ഴാ​ഴ്ച​ ​മു​ത​ൽ​ ​എ​ല്ലാ​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​തു​റ​ക്കു​മെ​ന്ന് ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​ ​അ​റി​യി​ച്ചു.​ ​ലോ​ക്ക്‌​ഡൗ​ണി​ൽ​ ​ര​ണ്ട് ​മാ​സ​ത്തി​ല​ധി​ക​മാ​യി​ ​ക​ട​ക​ൾ​ ​തു​റ​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​ന​ട്ടം​ ​തി​രി​യു​ന്ന​ ​വ്യാ​പാ​രി​ക​ളു​ടെ​ ​ക​ഷ്ട​ത​ക​ൾ​ ​പ​ല​പ്രാ​വ​ശ്യം​ ​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​അ​നു​കൂ​ല​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ​ ​യൂ​ത്ത് ​വിം​ഗ് ​ക​മ്മി​റ്റി​ ​കോ​ഴി​ക്കോ​ട് ​ന​ട​ത്തി​യ​ ​ക​ട​ ​തു​റ​ക്ക​ൽ​ ​സ​മ​രം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ഏ​റ്റെ​ടു​ക്കു​മെ​ന്നും​ ​ഈ​ ​വ്യാ​ഴാ​ഴ്ച​ ​മു​ത​ൽ​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ച്ച് ​സം​സ്ഥാ​ന​ത്തെ​ ​എ​ല്ലാ​ ​ക​ട​ക​ളും​ ​തു​റ​ക്കു​മെ​ന്നും​ ​കേ​ര​ള​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​സ​മി​തി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ടി.​ ​ന​സി​റു​ദ്ദീ​ൻ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​രാ​ജു​ ​അ​പ്സ​ര,​ ​ട്ര​ഷ​റ​ർ​ ​ദേ​വ​സ്യാ​ ​മേ​ച്ചേ​രി​ ​എ​ന്നി​വ​ർ​ ​സം​യു​ക്ത​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.

വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ല്ലാ​ദി​വ​സ​വും​ ​വേ​ണം​:​ ​കാ​ന്ത​പു​രം

ആ​ല​പ്പു​ഴ​:​ ​ലോ​ക്ക് ​ഡൗ​ൺ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പ​രി​ഷ്‌​ക​രി​ച്ച് ​എ​ല്ലാ​ ​ദി​വ​സ​വും​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​റ​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്ന് ​കാ​ന്ത​പു​രം​ ​എ.​പി​ ​അ​ബൂ​ബ​ക്ക​ർ​ ​മു​സ്‌​ലി​യാ​ർ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ​രി​മി​ത​മാ​യ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​റ​ക്കാ​ൻ​ ​അ​നു​മ​തി​യു​ള്ള​തി​നാ​ൽ​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​ജ​ന​ത്തി​ര​ക്ക് ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​ദു​ർ​ബ​ല​മാ​ക്കും.​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക​യും​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​ക​ർ​ശ​ന​മാ​ക്കു​ക​യും​ ​ചെ​യ്താ​ൽ​ ​വ്യാ​പാ​രി​ക​ളു​ടെ​ ​ബു​ദ്ധി​മു​ട്ടി​നു​ ​പ​രി​ഹാ​ര​മാ​കും.​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​കു​റ​വു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ബ​ലി​പ്പെ​രു​ന്നാ​ളി​ലും​ ​വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ​ ​ജു​മു​അ​യ്ക്കും​ ​അ​നി​വാ​ര്യ​മാ​യ​ ​അം​ഗ​ങ്ങ​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​നി​സ്‌​കാ​രം​ ​ന​ട​ത്താ​ൻ​ ​അ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്നും​ ​കാ​ന്ത​പു​രം​ ​പ​റ​ഞ്ഞു.