കുറ്റ്യാടി: പത്രവിതരണത്തിന് ബൈക്കിൽ പോകവെ കാട്ടുപന്നി കുറുകെ ചാടി തെറിച്ചുവീണ് പരിക്കേറ്റ ഏജന്റ് നരിക്കാട്ടേരി സ്വദേശി നരിക്കൂട്ടിൽ ഗഫൂറിനെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ കുന്നുമ്മൽ ജുമാ മസ്ജിദിനു സമീപത്തു വച്ചാണ് അപകടം. വലതുകാലിന്റെ എല്ലു പൊട്ടിയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.