1

കുറ്റ്യാടി: ലോട്ടറി തൊഴിലാളികൾ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കുറ്റ്യാടിയിൽ നിൽപ്പ് സമരം നടത്തി. സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം കെ.പി വത്സൻ ഉദ്ഘാടനം ചെയ്തു. അഞ്ചു ദിവസം ലോട്ടറി കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, റ്റി.ഡി.എസ്,ടി.ഡി.എസ്,ടി.സി.എസ് നികുതികൾ പിൻവലിക്കുക. പെട്രോൾ ടീസൽ വില വർദ്ധന പിൻവലിക്കുക എഴുത്തു ലോട്ടറി നിരോധിക്കുക, ലോട്ടറി തൊഴിലാളിക്ക് വാക്‌സിനേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ സമരത്തിൽ സെക്രട്ടറി പി.പ്രകാശൻ സുധീർ പ്രകാശ് വി പി. എന്നിവർ സംസാരിച്ചു. സജിത്ത് ടി. അശോകൻ, അഖിബ, സത്യൻ, സൗഭാഗ്യ എന്നിവർ നേതൃത്വം നൽകി.