കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്ര ഉടമസ്ഥതയിലുള്ള ഒരേക്കർ പാടത്ത് അപൂർവ്വ ഇനം നെല്ലിനമായ രക്തശാലി നെൽകൃഷി ആരംഭിച്ചു. പെരുവട്ടൂർ എൽ.പി സ്‌കൂൾ അദ്ധ്യാപകൻ എൻ.കെ രാജഗാപാലൻ, നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനായ ഷിജു, പ്രമോദ് രാരോത്ത്,കൈപ്പാട് ഫാം ഹൗസ് സെക്രട്ടറി ഹരീഷ് എന്നിവരുടെ കൂട്ടായ്മയിലാണ് കൃഷി. നഗരസഭ ചെയർപേഴ്‌സൺ കെ.സുധ പാടത്ത് ഞാറു നട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർമാൻ കെ.ഷിജു, നഗരസഭാംഗം ലിൻസി മരക്കാട്ടുപുറത്ത്, കൃഷി ഓഫീസർ ശുഭശ്രി, കുറുപ്പിന്റെ കണ്ടിഗോപാലൻ, കെ.കെ ശിവൻ, വിജീഷ് തുടങ്ങിയവർ പങ്കെടുത്തു.