photo

ബാലുശ്ശേരി: ഹയർ സെക്കഡറി എൻ.എസ്.എസ് സംസ്ഥാന തലത്തിൽ പ്രഖ്യാപിച്ച അവാർഡ് നിർണയത്തിൽ പാലോറ ഹയർ സെക്കഡറി സ്കൂൾ എൻ.എസ്.എസ് വോളണ്ടിയർ എസ്.കൈലാസ് നാഥ് ജില്ലയിലെ മികച്ച വോളണ്ടിയർ അവാർഡ് കരസ്ഥമാക്കി. കൈലാസ് നാഥിന്റെ നേതൃത്വത്തിൽ യൂണിറ്റിൽ നടപ്പിലാക്കിയ കൃഷിക്കൂട്ടം, ജീവധാര രക്തദാന പദ്ധതി, ഉപജീവനം, ദത്ത് ഗ്രാമത്തിലെ പൂവഴിത്താര പദ്ധതി എന്നിവ മുൻനിർത്തിയാണ്‌ അവാർഡ്. കൈലാസിന്റെ നേതൃത്വത്തിൽ അങ്കണവാടികളെയും പൊതു വിദ്യാലയങ്ങളെയും മോടിപിടിപ്പിച്ച് ആകർഷകമാക്കുന്ന അക്ഷരസമൃദ്ധി പദ്ധതിക്ക് സംസ്ഥാന എൻ.എസ്.എസ് സെല്ലിന്റെ പ്രശംസാപത്രം ലഭിച്ചിരുന്നു. എൻ.എസ്.എസ് സംഘത്തിന്റെ ഭാരത യാത്ര ദേശീയോദ്ഗ്രഥന പരിപാടിയിൽ കേരളസംഘത്തിൽ അംഗമായിരുന്നു. തിരുവങ്ങൂർ ഗ്രായത്രിയിൽ സജിത്ത് കുമാറിന്റെയും കലാമണ്ഡലം സ്വപ്ന സജിത്തിന്റെയും മകനാണ് കൈലാസ് നാഥ്.