താമരശ്ശേരി: മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്‌കൂൾ വിദ്യാർത്ഥികളുടെ വീടുകളിൽ ഔഷധോദ്യാനം പദ്ധതിയ്ക്ക് തുടക്കമായി. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. സസ്യത്തൈ വിതരണത്തിന് സ്‌കൂൾ ലോക്കൽ മാനേജർ ഫാദർ അനീഷ് കവുങ്ങുംപിള്ളിൽ, പ്രിൻസിപ്പൽ ഫാദർ റെജി കോലാനിക്കൽ, ജിന്റോ ജെയിംസ്, വിദ്യാർത്ഥികളായ ആഗ്‌നസ് മരിയ പോൾ, എൽഹാൻ മാർക്ക് പോൾ എന്നിവർ നേതൃത്വം നൽകി.