1

താമരശ്ശേരി: അശാസ്ത്രീയമായ ലോക്ഡൗൺ നിയന്ത്രണം തിരുത്തുക, കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കുക, വ്യാപാരികളെ പട്ടിണിയിലേക്ക് തള്ളിവിടാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് നടന്ന സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായ വ്യാപാരികൾക്ക് സ്വീകരണം നൽകി. താമരശ്ശേരി മേഖലയിലെ വ്യാപാരികളായ യൂത്ത് വിംഗ് ജില്ലാ ട്രഷറർ മുർത്താസ് താമരശ്ശേരി, കൊടുവള്ളി മണ്ഡലം യൂത്ത് വിംഗ് ട്രഷറർ സത്താർ പുറായിൽ, ജില്ലാ സെക്രട്ടറി ഷമീർ എടവലം, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം നാഫി പകലേടത്ത് താമരശ്ശേരി യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് ഷമീർ എന്നിവർക്കാണ് താമരശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ നേതൃത്വത്തിൽ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നൽകിയത്. യൂണിറ്റ് ജനറൽ സെക്രട്ടറി റജി ജോസഫ് പ്രവർത്തകർക്ക് ഹാരമണിയിച്ചു. ബോബൻ സൂര്യ ആശംസ അറിയിച്ചു.തുടർന്ന് വ്യാപാരികൾ താമരശ്ശേരിയിൽ പ്രകടനം നടത്തി.