മാവൂർ: കോൺഗ്രസ് പെരുവയൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മണ്ഡലം പ്രസിഡന്റ് വി.കൃഷ്ണൻകുട്ടി നായരുടെ 15-ാം ചരമവാർഷിക ദിനം ആചരിച്ചു. അനുസ്മരണച്ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ സി.എം സദാശിവൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് രവികുമാർ പനോളി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബിത തോട്ടാഞ്ചേരി, എം.പി അബ്ദുറഹ്‌മാൻ, ബിനു എഡ്വേഡ്, വിനോദ് എളവന, അഡ്വ. ഷമീം പക്‌സാൻ, എ.നാസർ ഖാൻ, ശബരി മുണ്ടക്കൽ, സി.പി.ഷാജി, വിനോദ് കളത്തിങ്ങൽ എന്നിവർ സംസാരിച്ചു. സുരേഷ് മുണ്ടക്കൽ സ്വാഗതവും വി.സി സേതുമാധവൻ നന്ദിയും പറഞ്ഞു.