കോഴിക്കോട് : മെയ്ത്ര ഹോസ്പിറ്റലിന് സമീപം നിയന്ത്രണം തെറ്റിയ കാർ കനോലി കനാലിലേക്ക് മറിഞ്ഞു. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. കാറിലുണ്ടായിരുന്ന അന്നശേരി സ്വദേശിയെ പ്രദേശത്തുള്ളവർ രക്ഷിച്ചു. കാര്യമായ പരിക്കുകളില്ല. പൊലീസും ഫയർഫോഴ്സുമെത്തി സ്വകാര്യവ്യക്തിയുടെ ക്രെയിൻ ഉപയോഗിച്ച് കാർ കനാലിൽ നിന്ന് പുറത്തെത്തിച്ചു. സ്റ്റിയറിംഗ് ലോക്കായതാണ് അപകട കാരണമെന്ന് കരുതുന്നു. ഇൻഡിക്ക കാറാണ് അപകടത്തിൽ പെട്ടത്. വെള്ളിമാടുകുന്ന് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കെ.പി. ബാബുരാജ്, സിവിൽ പൊലീസ് ഓഫീസർമാരായ വി.ഷിജു, എൻ.കെ. മുഹമ്മദ് സക്കറിയ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.