raghavan
വ്യാ​പാ​രി​ക​ൾ​ക്ക് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ച്യു.​ഡി.​എ​ഫ് ​കൗ​ൺ​സി​ല​ർ​മാ​ർ​ ​കി​ഡ്‌​സ​ൺ​ ​കോ​ർ​ണ​റി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ധ​ർ​ണ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ ​ശേ​ഷം​ ​എം.​കെ​ ​രാ​ഘ​വ​ൻ​ ​എം.​പി​ ​മി​ഠാ​യി​തെ​രു​വ് ​സ​ന്ദ​ർ​ശി​ച്ച് ​മ​ട​ങ്ങു​ന്നു

കോഴിക്കോട്: വേർതിരിവ് കാണിക്കാതെ സംസ്ഥാനത്തെ മുഴുവൻ കടകമ്പോളങ്ങൾക്കും പ്രവർത്താനുമതി നൽകേണ്ടതുണ്ടെന്ന് എം.കെ രാഘവൻ എം പി പറഞ്ഞു.

അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ സമരത്തിനിറങ്ങിയ വ്യാപാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് കൗൺസിലർമാർ കിഡ്‌സൺ കോർണറിൽ സംഘടിപ്പിച്ച നില്പ്സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യാപാരികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കാൻ തയ്യാറാവണം.

ഏകപക്ഷീയമായി, വിവേചനത്തോടെ നിയന്ത്രണങ്ങൾ അടിച്ചേല്പിക്കുന്നത് ന്യായീകരിക്കാനാവില്ല.

കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അൽഫോൻസ് മാത്യു, കവിത അരുൺ, ഓമന മധു, യൂത്ത് കോൺഗ്രസ് നേതാവ് കെ.പി രാജേഷ് എന്നിവർ സംസാരിച്ചു.