1
മരുതോങ്കര യൂത്ത് കെയർ അംഗങ്ങൾ പഴുക്കടവ് ലിറ്റിൽ ഫ്ലവർ സ്കൂളിന് മൊബൈൽ ഫോണുകൾ കൈമാറുന്നു

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്ത് യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പ്രവർത്തകർ പഞ്ചായത്തിലെ വിവിധ മേഖലകളിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സെബാസ്റ്റ്യൻ കുന്നിപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം ജനൽ സെക്രട്ടറി റോബിൻ ജയിംസ്, മരുതോങ്കര മണ്ഡലം പ്രസിഡന്റ് അഫ്സൽ മുഹമ്മദും പശുക്കടവ് ലിറ്റിൽ ഫ്ലവർ സ്കൂൾപ്രധാനദ്ധ്യാപകൻ ഡെന്നീസ് മാത്യുവിന് ഫോണുകൾ കൈമാറി. ബീന ആലക്കൽ,ഷിതിൻലാൽ.എം, ജംഷി അടുക്കത്ത്, സിബി കാര്യാവിൽ, സറിൽ.കെ., റഫീഖ് പച്ചിലേരി എന്നിവർ സന്നിഹിതരായി.