കോഴിക്കോട്: വ്യാഴാഴ്ച മുഴുവൻ കടകളും തുറക്കുമെന്ന പ്രഖ്യാപനത്തിൽ മാറ്റമില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഇത്. അറസ്റ്റ് ഉൾപ്പെടെ എന്തു നടപടി സ്വീകരിച്ചാലും പിന്നോട്ടില്ല. കച്ചവടം മുടക്കുന്ന നിയന്ത്രണങ്ങൾ അംഗീകരിക്കാനാവില്ല. ബലി പെരുന്നാൾ വരെയെങ്കിലും എല്ലാ കടകളും തുറക്കാൻ അനുവദിക്കണം.