കുന്ദമംഗലം:കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ നാല് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ ചെറോത്ത് പുളിക്കൽ റോഡ്, മൂത്തോനത്ത്താഴം പാലോറക്കുന്ന് റോഡ്, കൊല്ലത്താടി പാറക്കോത്ത് അരീക്കൽ റോഡ്, കരിമ്പ പൂലോട് റോഡ് എന്നിവയാണ് ജനങ്ങൾക്കായി തുറന്നു കൊടുത്തത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി.അനിൽകുമാർ, മെമ്പർമാരായ ഷൈജ വളപ്പിൽ, യു.സി ബുഷ്റ, വിനോദ് പടനിലം, കെ ഹിതേഷ്കുമാർ, കെ ഷിജു, പി.സോമൻ, പി അഷ്റഫ് ഹാജി, പി മുരളീധരൻ, എരഞ്ഞോളി ഹംസ, വി രാധാകൃഷ്ണൻ, എം ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.