lockel
അമന്യു

​രാമനാട്ടുകര: ​പത്താം ക്ലാസ് കഴിഞ്ഞിട്ടും ഹിന്ദി ഭാഷ കീറാമുട്ടിയായി നിൽക്കുന്നവരുടെ ഇടയിൽ അഞ്ചാം ക്ലാസുകാരൻ വ്യത്യ​സ്ത​നാകുന്നു. പൊതുവിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ് മുതൽ ഹിന്ദി പഠനം ആരംഭിക്കുമ്പോഴാണ് ​ രാമനാട്ടുകര അയ്യപ്പനെഴുത്തച്ഛൻ​ യു.പി ബി ​​ സ്കൂളിലെ ​അമന്യു മണി മണി പോലെ ഹിന്ദി സംസാരി​ക്കുന്നത് ​. വിദ്യാലയത്തിലെ ഹിന്ദി അ​ദ്ധ്യാ​പകനായ വിപിൻ ഓൺലൈൻ ക്ലാസിനിടെയാണ് അമന്യുവിനെ ശ്രദ്ധിക്കുന്നത്.​ ​മൂന്നാം ക്ലാസ് മുതൽ ഹിന്ദി കാർട്ടൂൺ ചാനലുകൾ സ്ഥിരമായി കണ്ടാണ് അമന്യു ഹിന്ദി ഭാഷ സ്വന്തമാക്കിയത്. ഈ കൊച്ചുമിടുക്കനോട് സംസാരിച്ചു തുടങ്ങിയാൽ ഭായ്‌മാർപോലും തോറ്റുപോകും.​ രാമനാട്ടുകരയിലെ ഡ്യൂക്സ് ടൈലറിംഗ് ഷോപ്പ് ഉടമ നാരങ്ങയിൽ ​സന്തോഷിന്റെയും ജിജിതയുടെയും മകനായ അമന്യുവിന് ഹിന്ദി സംസാരിക്കാൻ പ്രോത്സാഹനം നൽകുന്നതും മാതാപിതാക്കൾ തന്നെ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഇരട്ട സഹോദരി അമേയയും ഹിന്ദിയിൽ അമന്യുവിനൊപ്പമെത്താൻ ഓട്ടം തുടങ്ങിയിട്ടുണ്ട്.