കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് എസ്.എൽ ക്ലാസ് മൊബൈൽ ആപ്പിലൂടെ സൗജന്യമായി സയൻസ് പ്ലസ് വൺ -പ്ലസ്.ടു ക്ലാസുകളും എൻട്രൻസ് കോച്ചിംഗുകളും നൽകുമെന്ന് ക്ലാസ് മെഡിക്കൽ എൻജിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് സെന്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ എസ്.എൽ ക്ലാസ് ഡൗൺലോഡ് ചെയ്യാം.വാർത്താസമ്മേളനത്തിൽ സലാം നിഹാസ് എന്നിവർ പങ്കെടുത്തു