കോഴിക്കോട് : എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇത്തവണ കോഴിക്കോട് ജില്ലയിൽ മികച്ച വിജയം. 99.68 ശതമാനം പേർ വിജയിച്ചു. പരീക്ഷ എഴുതിയ 44574 പേരിൽ 44430 പേർ ഉപരിപഠനത്തിന് അർഹത നേടി. 14363 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ.പ്ലസ് സ്വന്തമാക്കി. 136 സ്കൂളുകൾ നൂറ് മേനി വിജയം സ്വന്തമാക്കി.സർക്കാർ സ്കൂളുകളിൽ 43 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. 65 എയ്ഡഡ് സ്കൂളുകളും 28 അൺ എയ്ഡഡ് സ്കൂളികളും നൂറുമേനി വിജയം നേടി.ജില്ലയിൽ ഇത്തവണ വിജയശതമാനം ഉയർന്നു. കഴിഞ്ഞ തവണ 98.3 ശതമാനമായിരുന്നു വിജയം. നൂറുമേനി വിജയം കൊയ്ത സ്കൂളുകളുടെ എണ്ണം 73ൽ നിന്ന് 82 ആയി ഉയർന്നു. മുഴുവൻ വിഷയത്തിലും എ.പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. വിജയശതമാനത്തിൽ ഏഴമാതാണ് ജില്ല.

22548 ആൺകുട്ടികളും 21882 പെൺകുട്ടിളുമാണ് ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത്. ജില്ലയിൽ വടകര ഉപജില്ലയിലാണ് കൂടുതൽ വിജയശതമാനം . ഇവിടെ പരീക്ഷയെഴുതിയ 99.73 ശതമാനം പേർ വിജയിച്ചു. ഏറ്റവും കുടുതൽ വിദ്യാർത്ഥികൾ ഉപരിപഠനത്ത് അർഹത നേടിയതും വടകര ഉപജില്ലയിൽ നിന്നാണ്, 16091 പേർ. താമരശ്ശേരി ഉപജില്ലയിൽ 99.72 ശതമാനം പേർ ഉപരിപഠനത്തിന് അർഹരായി. 15465 പേരാണ് വിജയിച്ചത്. കോഴിക്കോട് ഉപജില്ലയിൽ 12874 പേർ ഉപരിപഠനത്തിന് അർഹത നേടി. 99.57 ആണ് വിജയശതമാനം.

മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ വടകര ഉപജില്ലയിലാണ്. 5319പേർ. താമരശ്ശേരി ഉപജില്ലയിലെ 5007 വിദ്യാർത്ഥികളും കോഴിക്കോട് ഉപജില്ലയിലെ 4037 വിദ്യാ‌ർത്ഥികളും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.

പരീക്ഷ എഴുതിയവർ 44574

വിജയിച്ചവർ 44430

ഫുൾ എ.പ്ലസ് 14363

കഴിഞ്ഞ തവണത്തെ വിജയശതമാനം 98.3

ഇത്തവണ വിജയശതമാനം 99.68

വടകര ഉപജില്ലയിലാണ് കൂടുതൽ വിജയശതമാനം (99.73)േ