കുറ്റ്യാടി: പാതിരിപ്പറ്റയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവിന്റെ സുഹൃത്തും റിമാൻഡിലായി. തമിഴ്നാട് മാർത്താണ്ഡം സ്വദേശി രതീഷാണ് (22) കഴിഞ്ഞ ദിവസം അറസ്റ്റിലായത്. തുത്തുക്കുടി ചെട്ടിവിളൈയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കുറ്റ്യാടി സി.ഐ കെ.രാജീവ് കുമാർ, എസ്.ഐ ആർ.സി ബിജുവിന്റെയും എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
കോട്ടയം സ്വദേശിയായ പിതാവിനെ ഒളിവിൽ കഴിയവെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചേവായൂർ അഗതിമന്ദിരത്തിൽ കഴിയുന്ന കുട്ടിയുടെ പരാതി പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രതി പാതിരിപ്പറ്റയിൽ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു പീഡനം.