rokshath

കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്കിടിയിൽ തീർത്തും വ്യത്യസ്തയായി റോക്‌ഷത് ഖാത്തൂൻ. ഈ പശ്ചിമബംഗാൾ സ്വദേശി മലയാളം മീഡിയത്തിൽ തിളങ്ങിയാണ് നേട്ടം കൊയ്തത്.

എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ് റോക്‌ഷത്. മുർഷിദാബാദിൽ നിന്നുള്ള റഫീഖിൻറെയും നൂർജഹാൻറെയും മകളാണ്. വെൽഡിംഗ് തൊഴിലാളിയായ റഫീഖ് ഒമ്പത് വർഷം മുമ്പ് ജോലി തേടി കോഴിക്കോട്ടെത്തിയതാണ്. ഇതിനിടയ്ക്ക് പലയിടത്തും ജോലിചെയ്തു. രണ്ട് പെൺമക്കളെയും പരമാവധി പഠിപ്പിക്കുകയാണ് റഫീഖിൻറെ ജീവിതലക്ഷ്യം. മൂത്തവൾ നാജിയ കഴിഞ്ഞ വർഷം എസ്.എസ്.എസ്.എൽ.സി പരീക്ഷയിൽ ഒമ്പത് എ പ്ലസ് നേടിയിരുന്നു.