high
കെ.എ.എച്ച്.എസ്.ടി.എ ധർണ സംസ്ഥാന പ്രസിഡന്റ് ഡോ.ജോഷി ആന്റണി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഹയർ സെക്കൻഡറി ജൂനിയർ അദ്ധ്യാപകരുടെ പ്രമോഷൻ നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെ കേരള എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ കോഴിക്കോട് ആർ.ഡി.ഡി ഓഫീസിനു മുന്നിൽ ധർണ നടത്തി.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ജോഷി ആന്റണി സമരം ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി സയറക്ടറേറ്റിന്റെയും മേഖലാ ഉപഡയരക്ടറേറ്റുകളുടെയും പ്രവർത്തനം കുത്തഴിഞ്ഞ രീതിയിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉപഡയരക്ടറേറ്റുകളിൽ കമ്പ്യൂട്ടർ സൗകര്യമില്ലാത്തതിനാൽ ശമ്പള പരിഷ്കരണ നടപടികൾ പോലും അനിശ്ചിതാവസ്ഥയിലാണ്.

മനോജ് കക്കട്ടിൽ, പി.ടോമി ജോർജ്, ഡോ.ആബിദ പുതുശ്ശേരി, സി.കെ അഷ്റഫ്, എൻ.സജിത, സി.വി.സാജൻ, മുഹമ്മദ് യൂനുസ്, ടി.ആർ.ഗിരീഷ്, ഫിലിപ്പ് ജോസഫ്, രാജ് നാരായണൻ, അഷ്റഫ് അലി, കിഷോർ ആന്റണി എന്നിവർ പ്രസംഗിച്ചു.