കോഴിക്കോട് : എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല വനിതവേദിയുടെ ആഭിമുഖ്യത്തിൽ സ്‌നേഹഗാഥ സ്ത്രീ സുരക്ഷാ സെമിനാർ സംഘടിപ്പിച്ചു. സൈക്കോളജിസ്റ്റ് എ. ആർ. സുപ്രിയ വിഷയാവതരണം നടത്തി.വനിതകളും നിയമങ്ങളും എന്ന വിഷയത്തിൽ അഡ്വ. എ. വിശ്വനാഥൻ പ്രസംഗിച്ചു. വായനശാല പ്രസിഡന്റ് സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി സെക്രട്ടറി ഇ. പി .ദീപ്തി , വായനശാല യുവത സെക്രട്ടറി വിബിൻ ഇല്ലത്ത് , ശശി നെടുപ്പാശ്ശേരി എന്നിവർ പ്രസംഗിച്ചു.