താമരശേരി (കോഴിക്കോട്): അടിവാരം പൊട്ടിക്കയ്യിൽ വീടിന് പിറകുവശത്തെ മതിലിടിഞ്ഞ് മണ്ണിനടിയിൽ പെട്ട് 72-കാരി മരിച്ചു. കൊച്ചുപറമ്പിൽ വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ കനകമ്മയ്ക്കാണ് ദാരുണാന്ത്യം. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. വീട്ടിൽ ആ സമയത്ത് മറ്റാരുമുണ്ടായിരുന്നില്ല.
ചായ്പിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് പിറകുവശത്തെ ഉയരത്തിലുള്ള മൺതിട്ടയിടിഞ്ഞ് വീണത്. അരയ്ക്ക് കീഴ്‌പോട്ട് മണ്ണിനടിയിൽ അകപ്പെടുകയായിരുന്നു. ഓടിയെത്തിയ അയൽവാസികൾ ചേർന്ന് ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മക്കൾ: സാബുലാൽ, സജിലാൽ, സിന്ധു. മരുമക്കൾ: പ്രസന്ന (മേപ്പാടി), ഷിജി (ഈങ്ങാപ്പുഴ), ദിലീപ് (തിരുവമ്പാടി).