nss
വടകര കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന രക്തദാന ക്യാമ്പ് കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വടകര: കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. തലശ്ശേരി മലബാർ കാൻസർ സെന്റർ, ബ്ലഡ് ഡോണേഴ്സ് വടകര എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടകര എജ്യുക്കേഷനൽ സൊസൈറ്റി പ്രസിഡന്റ് അഡ്വ. സി. വത്സലൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ മേജർ പ്രൊഫ. സുരേശൻ വടക്കയിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.പി അനിൽകുമാർ നേതൃത്വം നൽകി. സംഘം ഡയറക്ടർമാരായ പുറന്തോടത്ത് സുകുമാരൻ, ഡോ. അമ്മുക്കുട്ടി, പ്രേമൻ വി കെ, എൻ.കെ രവീന്ദ്രൻ മാസ്റ്റർ, ബാബു ചാത്തോത്ത്, സജിനി ഐ.കെ, ബ്ലഡ്‌ ഡൊണേഴ്‌സ് വടകര താലൂക്ക് വൈസ് പ്രസിഡന്റ് വത്സരാജ് മണലാട്ട്, എൻ.എസ്‌.എസ്‌ സെക്രട്ടറിമാരായ ഫാത്തിമത്തുൽ നിസാന,അലോഗ് കെ തുടങ്ങിയവർ സംസാരിച്ചു.