tree
വയനാട് റോഡ് ദേശീയപാതയിൽ മുറിയനാലിൽ റോഡരികിലെ വലിയ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ

കുന്ദമംഗലം: വയനാട് റോഡ് ദേശീയപാതയിൽ മുറിയനാലിൽ റോഡരികിലെ കൂറ്റൻ തണൽ മരം കടപുഴകി വീണു. ഇന്നലെ വൈകീട്ട് നാല് മണിയോടെ പെയ്ത കനത്ത മഴയിലാണ് ദേശീയപാതയ്ക്ക് കുറുകെ മരം വീണത്. കുന്ദമംഗലം പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചുനീക്കിയത്. ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.