1
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ഷീജ ശശിക്ക് പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത് നൽകിയ സ്വീകരണത്തിൽ വൈസ് പ്രസിഡന്റ്‌ സി.കെ. പാത്തുമ്മ ടീച്ചർ പൊന്നാട അണിയിക്കുന്നു

പേരാമ്പ്ര:ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷീജ ശശിക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്വീകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ.പാത്തുമ്മ ടീച്ചർ ഷീജ ശശിയെ പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അദ്ധ്യക്ഷത വഹിച്ചു .ശശികുമാർ പേരാമ്പ്ര,പി.കെ.രഞ്ജിത,അംഗങ്ങളായ കെ കെ വിനോദൻ , പി.ടി അഷറഫ് , ബ്ലോക്ക് ആസൂത്രണ സമിതി വൈസ് ചെയർമാൻ എം കുഞ്ഞമ്മത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജൻ മരുതേരി,എസ്.കെ അസ്സൈനാർ, കിഴക്കയിൽ ബാലൻ എന്നിവർ പ്രസംഗിച്ചു. കെ.സജീവൻ സ്വാഗതവും ബി.ഡി.ഒ പി.വി. ബേബി നന്ദിയും പറഞ്ഞു.