നന്മണ്ട: മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ,സ്ത്രീധനത്തിനെതിരെമകൾക്കൊപ്പം" പ്രതിഷേധ ക്യാമ്പയിൻ സംഘടിപ്പിച്ചു.കെ.പി.സി.സി നിർവാഹക സമിതിയംഗം യു.വി ദിനേശ് മണി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.കെ.രാജേന്ദ്രൻ, മഹിളാ കോൺഗ്രസ് ജില്ലാ ഉപാദ്ധ്യക്ഷൻ ജമീലാ വി.എച്ച്, ആയിഷാ കുരുവട്ടുർ ,രാജീവ് കൊളത്തൂർ, ജയൻ നൻമണ്ട, ടി. ബാബു എന്നിവർ പ്രസംഗിച്ചു.