കുന്ദമംഗലം: നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന ചാത്തമംഗലം വേങ്ങേരിമഠം പാലക്കാടി റോഡിന്റെ പ്രവൃത്തികൾ ത്വരിതഗതിയിൽ പൂർത്തീകരിക്കുമെന്ന് പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. റോഡിന്റെ സ്ഥലം കയ്യേറ്റമുണ്ടെന്ന് കണ്ടെത്തിയ ഭാഗങ്ങളിൽ കോടതി സ്റ്റേ ഇല്ലാത്തവ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ഈ മാസം 23 ന് ആരംഭിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ കൺവീനറായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെട്ട കമ്മിറ്റി പുനസംഘടിപ്പിക്കും.പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ശിവദാസൻ നായർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുഷമ, മെമ്പർമാരായ ഷീസ, അജീഷ്, വിദ്യുൽലത, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജി.കെ വീനീത് കുമാർ, അസി. എൻജിനീയർ ജി ബിജു, ഇ വിനോദ് കുമാർ, എ.രവീന്ദ്രൻ, കെ.കെ സദാനന്ദൻ, കൽപളളി നാരായണൻ നമ്പൂതിരി, കെ അബൂബക്കർ, എ.ഷിജുലാൽ തുടങ്ങിയവർ പ്രസംഗിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത് നന്ദിയും പറഞ്ഞു.