കോഴിക്കോട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി.സി.സി ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപ്പറേഷൻ മുൻ കൗൺസിലറുമായ പി.വി.അബ്ദുൽ കബീർ (60) മരിച്ചു.
മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ 12.30 വരെ ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. ഖബറടക്കം രണ്ടിന് പാലാഴി പള്ളി ഖബർസ്ഥാനിൽ നടക്കും.
ബുധനാഴ്ച ഉച്ചയ്ക്ക് ടാഗോർ സെൻറിനറി ഹാളിനു മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിന് പിൻസീറ്റിലായിരുന്നു അബ്ദുൽ കബീർ. വണ്ടിയോടിച്ച കാട്ടുകുളങ്ങര സ്വദേശി നൗഷാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഷമീനയാണ് കബീറിന്റെ ഭാര്യ. മകൾ: ഫാത്തിമ ഹെന്ന. മാതാവ്: കോഴിക്കോടൻ വീട്ടിൽ അയിഷാബി.
സഹോദരങ്ങൾ: മുൻ കൗൺസിലർ സക്കറിയ പി.ഹുസൈൻ, തസ്‌തകീർ, നിസാർ, നൗഷാദ്, ഷമീർ, കമർബാനു, നജുമ, ഷഫിയ, ഷാഹിദ, ജംഷിദ.