താമരശ്ശേരി: താമരശ്ശേരി എക്സൈസ് റേഞ്ച് സംഘത്തിന്റെ നേതൃത്വത്തിൽ ബാലുശ്ശേരി കുറുമ്പൊയിൽ ഭാഗത്ത് നമ്പികുളം മലയിൽ നടത്തിയ തിരച്ചിൽ 400 ലിറ്റർ വാഷ് പിടിച്ചെടുത്തു.കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ സുഗുണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.പ്രിവന്റീവ് ഓഫീസർ കെ.ഷൈജു നേതൃത്വം നൽകി.അബ്കാരി നിയമ പ്രകാരം കേസെടുത്തു. സംഘത്തിൽ സി.ഇ.ഒമാരായ ടി.വി നൗഷീർ, ഡ്രൈവർ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.