കോഴിക്കോട് : മാനസികാരോഗ്യ കേന്ദ്രത്തിലെ ഗോൾഡൻ ജൂബിലി പാർക്കിന് ഇനി പുതിയ മുഖം. ഗവ.ലോ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കണക്ടട് ഇനീഷ്യേറ്റീവ് എന്നിവർ ചേർന്നാണ് കാട് വെട്ടിത്തെളിച്ച് പാർക്കും പരിസരവും വൃത്തിയാക്കിയത്. കണ്ണൂർ ലേബർ കോടതി ജില്ലാ ജഡ്ജിയും മുൻ ഡി.എൽ.എസ്.എ സെക്രട്ടറിയുമായിരുന്ന ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എം പി. ഷൈജൽ അദ്ധ്യക്ഷത വഹിച്ചു. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. രമേശൻ സ്വാഗതം പറഞ്ഞു. ജെ.സി.ബിയുടെ സേവനം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നൽകിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച ശുചീകരണം വൈകീട്ടോടെ സമാപിച്ചു.