കോഴിക്കോട്: മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ വി.പി.സത്യന്റെ ഓർമദിനമായ ഇന്ന് വി.പി.സത്യൻ മെമ്മോറിയൽ ട്രസ്റ്റ് അനുസ്മരണം സംഘടിപ്പിക്കും. രാവിലെ 11ന് നടക്കുന്ന ഓൺലൈൻ അനുസ്മരണം തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ പ്രതിരോധം അന്നും ഇന്നും എന്ന വിഷയത്തിൽ നടക്കുന്ന വെബിനാറിൽ ജോപോൾ അഞ്ചേരി, യു.ഷറഫലി, ഐ.എം. വിജയൻ, കെ.പി സേതുമാധവൻ, ടി.കെ ചാത്തുണ്ണി, രവി മേനോൻ എന്നിവർ സംസാരിക്കും. കമാൽ വരദൂർ മോഡറേറ്ററാവും. ട്രസ്റ്റ് ചെയർമാൻ സൈനുൽ ആബിദിൻ അദ്ധ്യക്ഷത വഹിക്കും.